എന്താണ് സ്കാബിസ് എന്നും ഇവ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകൾ ക്ലിനിക്കിൽ വന്ന് പറയാറുണ്ട് ഡോക്ടർ എൻറെ കക്ഷത്തിലും അതുപോലെ തുട ഇടുക്കിലും വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്ന്.. പക്ഷേ ഞാൻ പരിശോധിക്കുന്ന സമയത്ത് അവിടെ പ്രത്യേകിച്ച് തടിപ്പ് അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും കാണാറില്ല.. എനിക്ക് ഇത് തുടങ്ങിയത് രണ്ടാഴ്ച മുമ്പ് ആണ്.. ഞാൻ ട്രെയിൻ യാത്ര ചെയ്ത സമയത്ത് ഒരു കോമൺ ബാത്റൂം ഉപയോഗിച്ചു അതിനുശേഷം ആണ് എനിക്ക് ഈ ബുദ്ധിമുട്ട് തുടങ്ങിയത്..

ഇത്തരത്തിൽ പൊതുവായ ടോയ്ലറ്റുകൾ അല്ലെങ്കിൽ ഹോസ്റ്റലിൽ ഉള്ള ടോയ്ലറ്റുകൾ തുടങ്ങിയത് ഉപയോഗിക്കുന്ന ആളുകളിൽ കാണുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു സ്കിൻ കണ്ടീഷനാണ് സ്കാബിസ് എന്ന് പറയുന്നത്.. ഇത് നമുക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു ജീവിയാണ്.. നമ്മുടെ സ്കിന്നിൽ വരുന്ന ഒരു ചെറിയ ജീവിയാണ് ഇത്തരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നത്.. ഇത് നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കില്ല.. പക്ഷേ ഒരു മൈക്രോസ്കോപ്പിൽ പരിശോധിച്ചു കഴിഞ്ഞാൽ വളരെ വിശദമായിട്ട് ഈ ജീവിയെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.. ഈയൊരു ജീവികൾ നമ്മുടെ സ്കിന്നിൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ കൂടെ അകത്തേക്ക് പോയിട്ട് മുട്ടയിട്ടു വയ്ക്കുന്നു..

ഇവ നമ്മുടെ സ്കിന്നിന്റെ ഭാഗത്തുള്ള ചെറിയ ചെറിയ ഭാഗങ്ങൾ കഴിച്ചിട്ടാണ് ജീവിക്കുന്നത്.. അതുപോലെ ഈ ജീവി ഇടുന്ന മുട്ടയും ഈ ജീവിയിൽ നിന്ന് വീഴുന്ന ചെറിയ ചെറിയ കാഷ്ടങ്ങളും എല്ലാം നമുക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.. സാധാരണ ഈ ജീവിതം നമ്മുടെ ശരീരത്തിലേക്ക് കയറി കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു ഹൈപ്പർ റിയാക്ഷൻ ആണ് ചൊറിച്ചിലായി അനുഭവപ്പെടുന്നത്.. സാധാരണഗതിയിൽ ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം ഒരു കുരുക്കൾ ഒന്നുമില്ലാതെ തന്നെ ചൊറിച്ചിൽ മാത്രം അനുഭവപ്പെടുകയാണെങ്കിൽ അത് സ്കാബിസ് ആണ് എന്ന് സംശയിക്കേണ്ടി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top