തേൻ കഴിക്കേണ്ട രീതികളെ കുറിച്ചും ഇവ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തേൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ഇല്ല എന്ന് തന്നെ പറയാം.. കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ള ആളുകൾക്കും ഒരുപോലെ ഇഷ്ടമായ ഒരു ഭക്ഷ്യവസ്തു തന്നെയാണ് തേൻ എന്ന് പറയുന്നത്.. തേൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. തേനീച്ചകൾ രാവിലെ മുതൽ വൈകുന്നേരം വരെ നാട്ടിലുള്ള എല്ലാ പൂക്കളിൽ നിന്നും ശേഖരിക്കുന്ന ഒന്നാണ് തേൻ എന്ന് പറയുന്നത്..

തേനിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും.. നമ്മൾ സോഷ്യൽ മീഡിയകളിൽ ആയാലും യൂട്യൂബിൽ ആയാലും തേനിന്റെ ബെനിഫിറ്റുകളെ കുറിച്ച് ഒന്ന് സെർച്ച് ചെയ്താൽ ഇഷ്ടമുള്ള വീഡിയോസ് വരുന്നത് കാണാം.. ഇത്രയും വർഷങ്ങൾക്കുള്ളിൽ തന്നെ തേനീച്ചകൾക്ക് പോലും അറിയാത്ത ഒരുപാട് ഗുണങ്ങൾ പ്രതിപാദിക്കപ്പെട്ട ഒന്നാണ് തേൻ.. യഥാർത്ഥത്തിൽ തേനിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ തേൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ തേനിൽ നിന്ന് ഉണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്നും ഇവിടെ വിശദീകരിക്കാം..

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തേനിൽ അടങ്ങിയിരിക്കുന്ന ഷുഗർ അഥവാ കാർബോഹൈഡ്രേറ്റിന്റെ അളവ് തന്നെയാണ്.. തേനിൽ നാരുകൾ അഥവാ ഫൈബർ ഇല്ല അതുപോലെ പ്രോട്ടീൻസ് ഇല്ല.. ഈ തേനിൽ കൊഴുപ്പ് അഥവാ ഫാറ്റ് ഒട്ടും അടങ്ങിയിട്ടില്ല.. ഏകദേശം 38% ഫ്രാക്ടേഴ്സ് എന്നുവച്ചാൽ നമ്മുടെ പഴങ്ങളിൽ കാണപ്പെടുന്ന ഷുഗർ ആണ്.. അതുപോലെ 32% ഗ്ലൂക്കോസ്.. അതുപോലെ സൂക്രോസ് എന്നിവ അടങ്ങിയിട്ടുള്ള ഒരു കോമ്പിനേഷനാണ്.. ഇതിൻറെ മധുരത്തേക്കാൾ ഉപരി തേനിനെ കൂടുതൽ ഗുണകരമാക്കുന്നത് ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top