പച്ചമുളക് കൊണ്ട് ഒരു കിടിലൻ കൊണ്ടാട്ടം ഉണ്ടാക്കുന്ന മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് പച്ചമുളക് കൊണ്ട് നമ്മുടെ പുട്ടുകുറ്റിയിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്സ് മനസ്സിലാക്കാം.. ഈ പച്ചമുളക് ഉപയോഗിക്കുന്ന കാര്യം ഒട്ടുമിക്ക ആളുകൾക്ക് അറിയാം എങ്കിലും ഇതിൽ ഒരു സൂത്രം ഉണ്ട് അത് എന്താണെന്ന് ഞാൻ പറയാം..

കുറച്ചു പച്ചമുളക് എടുത്ത് അത് നല്ലപോലെ കഴുകിയശേഷം അത് നടുവേ ഒന്ന് പിളർത്തി വച്ചിട്ടുണ്ട്.. അതുപോലെ നിങ്ങൾക്ക് എത്രയാണോ പച്ചമുളക് ആവശ്യം അത്രത്തോളം ഇതുപോലെ ചെയ്യാം.. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് നല്ലപോലെ ഒന്ന് മിക്സ് ചെയ്യണം.. അതിനുശേഷം നമ്മുടെ പുട്ടുകുറ്റി അവിടെ വെള്ളമൊഴിച്ച് ചൂടാവാൻ വെച്ചിട്ടുണ്ട്.. അതിനുശേഷം പുട്ടുകുറ്റിയിലേക്ക് ഈ മുളക് നിറച്ച് ഇട്ടുകൊടുക്കുക.. ഉരുണ്ട മുളകിന് വളരെ എരിവ് കൂടുതലായിരിക്കും അതേസമയം നീളത്തിലുള്ള മുളകാണെങ്കിലും എരിവല്പം കുറവായിരിക്കും.. അതിനുശേഷം രണ്ട് അല്ലെങ്കിൽ മൂന്നു മിനിറ്റ് നേരത്തേക്ക് ഇത് നല്ലപോലെ ഒന്ന് ആവിയിൽ വയ്ക്കണം..

ഇങ്ങനെ ചെയ്യുന്നത് നല്ലപോലെ വേവാനും ഇതിൻറെ ഉള്ളിലേക്ക് ഉപ്പ് കയറാനും വേണ്ടിയാണ്.. അപ്പോൾ ഇത് വെച്ചശേഷം അടുത്തതായിട്ട് നമ്മൾ കുറച്ച് കട്ട തൈര് എടുക്കണം അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് നല്ലപോലെ മിക്സ് ചെയ്യണം.. രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞാൽ നിങ്ങൾക്ക് ആ ഒരു മുളക് എടുക്കാവുന്നതാണ്.. അതിനുശേഷം നേരത്തെ തയ്യാറാക്കിവെച്ച് തൈരിലേക്ക് ഈ ആവിയിൽ വേവിച്ച മുളക് ഇട്ടുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യണം.. മുളക് പിളർത്തിയാണ് നമ്മൾ വേവിച്ചത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉള്ളിലേക്ക് ഒക്കെ ഉപ്പും തൈരും എല്ലാം നല്ലപോലെ മിക്സ് ആവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top