പ്രായമായ ആളുകളിൽ കണ്ടുവരുന്ന സന്ധിവാതം എന്ന രോഗത്തെക്കുറിച്ചും ഇതിനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവാതം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ എന്താണ് സന്ധിവാതം എന്നും ഇവ വരുന്നതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും ഈ രോഗം ഉണ്ടെങ്കിൽ ശരീരത്ത് ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നമ്മുടെ സമൂഹത്തിലെ ഒരു 25 ശതമാനത്തോളം പ്രായമായ ആളുകളിൽ കണ്ടുവരുന്ന ഒരു കോമൺ പ്രശ്നം തന്നെയാണ് സന്ധിവാതം..

എന്താണ് സന്ധിവാതം എന്ന് ചോദിച്ചാൽ നമ്മുടെ സന്ധികളിൽ തേയ്മാനം അതുപോലെ നീർക്കെട്ട് വരുന്ന ഒരു അസുഖത്തെയാണ് നമ്മൾ സന്ധിവാതം എന്ന് പറയുന്നത്.. ഈ സന്ധിവാതത്തെ പ്രധാനമായിട്ടും നമ്മൾ രണ്ടുതരത്തിൽ തിരിക്കുന്നുണ്ട്.. ഒന്നാമത് ഡി ജനറേറ്റീവ് ആർത്രൈറ്റിസ് എന്നും രണ്ടാമത്തേത് ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ് എന്നും.. ഡീ ജനറേറ്റീവ് ആർതറൈറ്റിസ് എന്നുപറഞ്ഞാൽ നമ്മുടെ സന്ധികളിൽ തേയ്മാനം വരുന്ന പ്രായമാകുംതോറും ആളുകളിൽ ഉണ്ടാകുന്ന തേയ്മാനത്തെ ആണ് നമ്മൾ ഡി ജനറേറ്റീവ് ആർത്രൈറ്റിസ് എന്ന് പറയുന്നത്..

ഇതിനെ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നും പറയുന്നു.. ഒരു 50 വയസ്സ് കഴിയുന്നതോടുകൂടി ഈയൊരു രോഗത്തിൻറെ എല്ലാവിധ ലക്ഷണങ്ങളും അഥവാ ആരംഭങ്ങളും തുടങ്ങും..ഈ ഒരു അസുഖം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് നമ്മുടെ കാൽമുട്ടുകളിലാണ്.. കാൽമുട്ടുകൾ അല്ലാതെ കഴുത്തിന്റെ ഭാഗത്തും അതുപോലെ നടുവിനും ഒക്കെ ഈ ഒരു പ്രശ്നം ബാധിക്കാറുണ്ട്.. അതുപോലെതന്നെ ചില പ്രായമായ ആളുകളിൽ അവരുടെ കൈവിരലുകളിലും ഈ ഒരു ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top