നല്ല നാച്ചുറൽ ആയിട്ട് വീട്ടിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം…

നമ്മുടെ കടയിൽ നിന്നും വാങ്ങിയിട്ടുള്ള ഒരു കൊച്ചു ഉരുളക്കിഴങ്ങിൽ നിന്ന് നമുക്ക് ഒരു 10 അല്ലെങ്കിൽ 16 ഉരുളക്കിഴങ്ങുകൾ അതായത് ഒരു കൊട്ട നിറയെ ഉരുളക്കിഴങ്ങുകൾ യാതൊരു ചെലവുമില്ലാതെ നമ്മുടെ വീട്ടിലെ കുഞ്ഞു സ്ഥലത്ത് എങ്ങനെ നമുക്ക് വിളവെടുപ്പ് നടത്താം എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

നമുക്ക് ആദ്യം ഇത് എങ്ങനെയാണ് നട്ടുപിടിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുൻപ് ഇതിൻറെ വിളവെടുപ്പ് നമുക്ക് ഈ വീഡിയോയിലൂടെ കാണാം.. അപ്പോൾ നമുക്ക് ആദ്യം തന്നെ ഒരു മുളച്ച ഉരുളക്കിഴങ്ങ് ആണ് ഇതിനായിട്ട് ആവശ്യമായിട്ട് വേണ്ടത്.. കടയിൽ വാങ്ങുമ്പോൾ ചിലതൊക്കെ മുളച്ചിട്ട് ഉണ്ടാവും അതല്ലെങ്കിൽ നമ്മൾ വാങ്ങിയിട്ട് വീട്ടിലെ ചിലപ്പോൾ നനവുള്ള ഭാഗത്തൊക്കെ കുറച്ചു ദിവസം വെച്ചാൽ അത് പതിയെ മുളക്കുന്നത് കാണാം..

ഇനി നമുക്ക് ഇത് എങ്ങനെയാണ് നടുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.. അപ്പോൾ ആദ്യമായിട്ട് ഞാൻ ചെയ്ത കാര്യം വീട്ടിലെ ഒരുപാട് ചപ്പ് ചവറുകൾ ഒക്കെ ആകുമല്ലോ അതെല്ലാം എടുത്ത് ഒരു കവറിലേക്ക് ആക്കുകയാണ് ചെയ്തത്.. അതിനുശേഷം ഈ ചപ്പുചവറുകൾ കൂട്ടിയിട്ട് സ്ഥലത്തിൻറെ അടിയിൽ ഒരുപാട് മണ്ണ് ഉണ്ടാവും അപ്പോൾ ആ ഒരു മണ്ണ് കൂടി ഇതിന്റെ മേലേക്ക് ഇടുകയാണ്.. ഇനി അതിനുശേഷം ചെയ്തത് അതിനുമുകളിലേക്ക് നല്ല മണ്ണുകൂടി കുറച്ച് ഇടണം.. ഇതിലെ എക്സ്ട്രാ ആയിട്ട് നമ്മൾ ഒന്നും തന്നെ ചേർത്തിട്ടില്ല വീട്ടിലുള്ള മണ്ണും കുറച്ച് ചപ്പുചവറുകളും മാത്രമാണ്..

ഇതിലാണ് നമ്മൾ കൃഷി ചെയ്യാൻ പോകുന്നത്.. അപ്പോൾ അതിനുശേഷം ഈ മുളച്ച ഉരുളക്കിഴങ്ങ് അതിലേക്ക് അൽപ്പം വെള്ളം തളിച്ച ശേഷം ഇട്ടുകൊടുക്കാം.. അങ്ങനെ ചെയ്യുമ്പോൾ പതിയെ പതിയെ അതിന്റെ ചെടി വളർന്നു വരുന്നത് കാണാൻ സാധിക്കുന്നതാണ്.. ഇത് പെട്ടെന്ന് തന്നെ വളരും പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിലെ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top