ആളുകളിൽ വർദ്ധിച്ചുവരുന്ന പൈൽസ് രോഗത്തിന്റെ കാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് പൈൽസ് എന്നു പറയുന്നത്.. ദിവസം ചെല്ലുന്തോറും ഈ ഒരു അസുഖം വളരെയധികം ആളുകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. അപ്പോൾ ഈ ഒരു രോഗം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന അപാകതകൾ തന്നെയാണ്..

അതുപോലെതന്നെ ഇന്ന് ഒട്ടുമിക്ക ആളുകളിൽ ഉള്ള ഒരു തെറ്റിദ്ധാരണയാണ് മലദ്വാരത്തിന് ചുറ്റും വരുന്ന എല്ലാ അസുഖങ്ങളും പൈൽസ് എന്നുള്ള ഒരു കാറ്റഗറിയിലാണ് അവർ ഉൾപ്പെടുത്തുന്നത്.. എന്നാൽ അങ്ങനെയല്ല അത് പ്രധാനമായിട്ടും മൂന്ന് രീതിയിൽ വരാറുണ്ട്.. അതിൽ ഒന്നാമത്തേത് പൈൽസ് തന്നെയാണ് രണ്ടാമത്തേത് ഫിഷറാണ്.. മൂന്നാമത്തെ കാരണം ഫിസ്റ്റുലാണ്.. പൈൽസ് എന്നു പറയുന്നത് രണ്ട് രീതിയിൽ കാണാം അതായത് നമ്മുടെ പുറത്ത് വരാം. അതുപോലെതന്നെ മലദ്വാരത്തിന്റെ അകത്തും വരാം.. അതുകൊണ്ടുതന്നെ ഇതിന് എക്സ്റ്റേണൽ പൈൽസ് എന്നും പറയും അതുപോലെതന്നെ ഇന്റേണൽ പൈൽസ് എന്നും പറയും..

അപ്പോൾ ഈ ഇന്റേണൽ പൈൽസ് വരുമ്പോൾ മലാശയത്തിൽ ചിലർക്ക് മുന്തിരിക്കുല പോലെയൊക്കെയാണ് ഈ പൈൽസ് കാണുക.. ഈ സമയത്ത് നമ്മുടെ മലം മുറുകാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ടൈറ്റ് ആയിട്ട് ടോയ്ലറ്റിൽ പോകുമ്പോൾ ബ്ലീഡിങ് കാണാറുണ്ട്.. ഇതിനെയാണ് നമ്മൾ ഇന്റേണൽ പൈൽസ് എന്ന് പറയുന്നത്..

ഈയൊരു സാഹചര്യത്തിൽ വേദന ആളുകൾക്ക് വളരെ കുറവായിരിക്കും.. അതുകൊണ്ടുതന്നെ ഈ ഒരു അസുഖത്തിന് അവർ സീരിയസ് ആയിട്ട് കാണാറില്ല.. അതിനു കാരണം വേദനയില്ല പക്ഷേ ബ്ലീഡിങ് ഉണ്ട്.. എന്നാൽ ഇത്തരം ഒരു സാഹചര്യം കണ്ടാൽ അത് ശ്രദ്ധിക്കാതെ പോകരുത് തീർച്ചയായിട്ടും അതിന് വേണ്ട ശ്രദ്ധ നൽകി ചികിത്സ തേടേണ്ടതാണ്.. എന്നാൽ ഈ പൈൽസ് നിങ്ങളുടെ മലദ്വാരത്തിന് പുറത്ത് ആണ് വരുന്നതെങ്കിൽ നിങ്ങൾക്ക് വളരെ ശക്തമായ വേദന അനുഭവപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top