ശരീര വേദനകൾ കാരണം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെക്കുറിച്ചാണ് സംസാരിക്കുന്നത്.. ശരീര വേദനകൾ മാത്രമല്ല മനസ്സിൽ ഉണ്ടാകുന്ന വേദനകളും നമുക്ക് മനസ്സിലാക്കാം.. രോഗം എന്ന അവസ്ഥയിൽ ആദ്യം നമ്മുടെ മുമ്പിൽ എത്തുന്നത് വേദന തന്നെയാണ്..

വേദനകൾ നമുക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നതും അതുവഴി നമ്മുടെ നിത്യജീവിതത്തെ അത് ബാധിക്കുകയും നമ്മുടെ മുൻപിൽ എന്തൊക്കെ സന്തോഷങ്ങൾ ഉണ്ടെങ്കിലും അതൊന്നും നമുക്ക് ആസ്വദിക്കാൻ കഴിയാത്ത വിധം നമ്മളെ അതിൽ നിന്നും മാറ്റിനിർത്തുന്ന പ്രതികൂലമായ ഡിസ് കംഫർട്ടിനെ ആണ് ആയുർവേദത്തിൽ വേദന എന്നു പറയുന്നത്.. ആയുർവേദ ശാസ്ത്രത്തിൽ വേദനയ്ക്ക് സംഹാരിയായി അല്ലെങ്കിൽ പരിഹാരം ആയിട്ട് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക.

അതുപോലെ എന്തൊക്കെയാണ് വേദനകൾ ഉണ്ടാകുന്നതിനു പിന്നിലെ മൂല കാരണങ്ങൾ തുടങ്ങിയവയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ആയുർവേദത്തിൽ വേദനകളെ പൊതുവേ ശാരീരികമായി ഉണ്ടാകുന്നവയും മാനസികമായി ഉണ്ടാകുന്നവയും എന്ന് രണ്ടായി തരംതിരിച്ചിട്ടുണ്ട്.. അതിൽ ശാരീരികമായി ഉണ്ടാകുന്ന വേദനകൾക്ക് പ്രധാനമായും പറയുന്നത് വാത പിത്ത കഫ എന്നിവയാണ് ഇവയ്ക്ക് കാരണമാകുന്നത്..

എന്നുവച്ചാൽ ഈ മൂന്ന് കാര്യങ്ങൾ ശരീരത്തിന്റെ ഫിസിയോളജി ആണ്.. ഈ ഫിസിയോളജി ഏതെങ്കിലും തരത്തിൽ ബാധിക്കുമ്പോഴാണ് നമുക്ക് വേദന വരുന്നത്.. അങ്ങനെ നോക്കുമ്പോൾ സാധാരണ രീതിയിൽ ഒരു ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്നു പറയുമ്പോൾ നമ്മുടെ ശരീരത്തിൽ ബയോ കെമിക്കൽ രൂപത്തിൽ ആണ് ഓരോ വസ്തുക്കളും ഉത്പാദിപ്പിക്കപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top