ദേവു ഒത്തിരി വേദനിപ്പിച്ചു എന്നറിയാം മാപ്പ് തരാൻ പറ്റുമോ നിനക്ക്

നാണത്തോടെയും പരിഭ്രമത്തോടെയും മുറിയിലേക്ക് കയറിവന്ന അവളെ കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്. ആരൊക്കെയോ വേഷം കെട്ടിച്ച് ഒരുക്കി വിട്ടിരിക്കുന്നു. കയ്യിലുള്ള പാല് ഗ്ലാസ്സിൽ പകുതിയേ ഉള്ളൂ. അവളുടെ അച്ഛന്റെയും അമ്മയുടെയും മരണശേഷം തനിച്ചായ അവൾ.തന്റെ അച്ഛനും അമ്മയ്ക്കും അവളോട്‌ തോന്നിയ അമിത സ്നേഹം അനുകമ്പ ആരോരുമില്ലാത്തതിന്റെ സഹതാപം അങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങളുണ്ട്. ദേവി ലക്ഷ്മി ഇന്നെന്റെ ജീവിതത്തിന്റെ ഭാഗമാകാൻ.അവൾ എന്റെ മുറപ്പെണ്ണ് തന്നെയാണ്. എനിക്ക് അവകാശപ്പെട്ടവൾ.പക്ഷേ അങ്ങനെയൊരു കണ്ണിലൂടെ ഇന്നവരെ ഞാൻ അവളെ കണ്ടിട്ടില്ല. എന്റെ സങ്കൽ പ്പങ്ങൾക്ക് നേരെ വിപരീതമാണ് അവൾ. തനി നാട്ടിൻപുറത്തുകാരി. തലനിറയെ എണ്ണയും വലിയ കറുത്ത പൊട്ടും വെച്ച് നടക്കുന്ന അസ്സൽ പട്ടിക്കാട്.

പുറത്ത് പഠിച്ചവളർന്ന എനിക്ക് എന്തോ അവളെ ഭാര്യയായി പോയിട്ട് ഒരു പെണ്ണായി പോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആദ്യരാത്രിയിലെ എന്റെ പെരുമാറ്റം അവളെ നോവിച്ചു എന്ന് അവളുടെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീര് കണ്ടപ്പോൾ മനസ്സിലായി.ഇപ്പോൾ തരം കിട്ടുമ്പോൾ അവളെ ചീത്ത പറയുവാനും തുടങ്ങിയിരിക്കുന്നു.അവൾ ഒന്നും തിരിച്ചു പറയാറില്ല.എന്റെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ് നോക്കുക.ഞാൻ മനപൂർവ്വം വൈകി വരുന്ന രാത്രികളിൽ എന്നെയും കാത്ത് ഉമ്മറത്ത് ഉണ്ടാകും അവൾ. ഓഫീസിൽ മറന്ന് വയ്ക്കുന്ന ഫയൽ വീട്ടിൽ വന്ന് തപ്പുമ്പോൾ അതവളുടെ ആശ്രദ്ധയാണെന്ന് പറഞ്ഞ് അതിനും വഴക്കുണ്ടാക്കും.

മാസങ്ങൾ കഴിഞ്ഞു അനിയൻ വിവാഹം കഴിച്ചു. അതുകഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഞാൻ പെട്ടിയിലേക്ക് എന്റെ സാധനങ്ങൾ ഒതുക്കി വെക്കുമ്പോൾ അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരം ഞാൻ അവളുടെ അടുത്തേക്ക് പോയി. അത് വരെ നിറഞ്ഞു നിന്ന മിഴികൾ എന്റെ നേർക്ക് ഉയർന്നു. ഞാൻ പോവാണ് അമേരിക്കയിലേക്ക് അവിടെ ജോബ് ശരിയായിട്ടുണ്ട് ഇനി ചിലപ്പോൾ മടങ്ങി വന്നില്ല എന്നിരിക്കും. തനിക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം. നീണ്ട നാല് വർഷങ്ങൾ കടന്നുപോയി. അമ്മയുടെ മരണവാർത്ത അറിഞ്ഞാണ് നാട്ടിലേക്ക് പോയത്. അന്ന് അവൾ അവിടെ തന്നെ ഉണ്ടായിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു .

പോകേണ്ട സമയമുള്ളപ്പോഴാണ് ലക്ഷ്മി എന്റെ വീട്ടിലുള്ളവർക്ക് എന്താണ് എന്ന് ഞാൻ മനസ്സിലാക്കിയത്. അനിയനും ഭാര്യയും അവളെ ഒരു വേലക്കാരി എന്ന പോലെയാണ് കാണുന്നത്. അല്ലെങ്കിലും ഏട്ടന് വേണ്ടാത്തവളെ അവരെന്തിന് സ്നേഹിക്കണം അല്ലേ. അച്ഛന്റെ കൂടെ മാത്രം കാണാം ഇത്തിരി സന്തോഷത്തോടെ. വാർദ്ധക്യം ബാധിച്ച അച്ഛനെ മരുന്നുകൊടുത്തും കാല് തിരുമ്മി കൊടുത്തും ആ മടിയിൽ തലചായ്ച്ചുമൊക്കെ എന്തോ ഇപ്പോൾ അവളോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു. പ്രണയമാണോ സഹതാപം കൊണ്ടുള്ള സ്നേഹമോ അറിയില്ല. ഇത്രയും കാലം അവളെ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് എനിക്ക് ആദ്യമായി കുറ്റബോധം തോന്നി. പോകാൻ തീരുമാനിച്ചത് തല ദിവസം അച്ഛൻ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു. അവൾ പാവമാണ്.നീ നാളെ പോകുമ്പോൾ അവളെയും കൂടെ കൊണ്ടുപോകണം.

ഞാൻ നാളെ പ്പോകും നീയും ബാഗ് എല്ലാം പാക്ക് ചെയ്തുകൊള്ളൂ. ഞാൻ വരുന്നില്ല അച്ഛനെ തനിച്ചാക്കി. അതൊന്നും പറഞ്ഞാൽ പറ്റില്ല കാണണമെന്ന് തോന്നുമ്പോൾ വരാം എന്റെ ഒച്ച അല്പം ഉയർന്നത് കൊണ്ടാകാം മറുപടിയൊന്നും കേട്ടില്ല. അടുത്ത ദിവസം ഞങ്ങൾ രണ്ടുപേരും യാത്രയായി. എന്റെ കുട്ടിക്ക് നല്ലതേ വരൂ എന്ന് അച്ഛൻ അവളെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.ഒരു നേർത്ത പുഞ്ചിരി അവൾ അച്ഛനും അനിയനും ഭാര്യയ്ക്കും സമ്മാനിച്ചു.

എന്നോടൊപ്പം അവളും കയറി.നീണ്ട നേരത്തെ യാത്രയ്ക്കുശേഷം അവൻ താമസിക്കുന്ന വീട്ടിലെത്തി.അപ്പോൾ അവൾ അത്ഭുതം നിറഞ്ഞ എന്നെ തന്നെ നോക്കുന്നത് കണ്ടു.കുറച്ച് കഷ്ടപ്പാട്ട് ആണെങ്കിലും നാട്ടിൽ തന്നെ ട്രാൻസ്ഫർ വാങ്ങി. വയസ്സ് മുപ്പതായി ഇനിയെങ്കിലും ഒരു കുടുംബവും കുട്ടികളും വേണ്ട? അവൾ അപ്പോഴും ഒന്നും മനസ്സിലാക്കാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ദേവു ഒത്തിരി വേദനിപ്പിച്ചു എന്നറിയാം മാപ്പ് തരാൻ പറ്റുമോ നിനക്ക്? പറഞ്ഞു പൂർത്തിയാകും മുന്ന് കണ്ണ് നിറച്ച് അവൾ എന്നെ വാരി പുണർന്നു കഴിഞ്ഞിരുന്നു.

Scroll to Top