തനിക്ക് ഒരിക്കലും കുഞ്ഞുണ്ടാകില്ലാ എന്ന് അറിഞ്ഞപ്പോൾ തന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ പറഞ്ഞ് ഭാര്യ.

ക്ഷമിക്കണം ഇവർക്ക്ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല. ഒരു നടക്കത്തോടെയാണ് ഞാൻ അത് കേട്ടത്. അഭിയേട്ടന്റെ കയ്യിലെ എന്റെ പിടുത്തത്തിന് ശക്തി കൂടി. അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങിക്കരഞ്ഞു. എന്താണ് ചാരു ഇത് ആളുകൾ ശ്രദ്ധിക്കുന്നു നീ കരയാതെ അഭിയേട്ടന്റെ സാന്ത്വനവാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്ക് ആകുന്നില്ല. അമ്മയാകാൻ ഭാഗ്യമില്ലാത്ത പെണ്ണാണ് ഞാൻ. സമൂഹത്തിൽ പിഴച്ചു പോയവളെക്കാൾ താഴെയാണ് എന്റെ സ്ഥാനം. വരാൻ പോകുന്ന പരിഹാസങ്ങളും കുത്ത് വാക്കുകളും ഓർക്കുംതോറും ഹൃദയം വിങ്ങി കൊണ്ടിരുന്നു. വീട് എത്തും വരെ ഞാൻ അഭിയേട്ടനോട് ഒന്നും മിണ്ടിയില്ല.

മൂന്നുവർഷങ്ങൾക്ക് മുൻപാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നു വരുന്നത്.ഏതൊരു പെണ്ണും മോഹിക്കുന്ന ഭർത്താമായിരുന്നു അഭിയേട്ടൻ എന്നെ ജീവനോളം സ്നേഹിച്ചു. എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയ അഭിയേട്ടന് കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്നേഹത്തിന്റെ നിറകുടമായ അമ്മ. ഒരു മകളോളം സ്നേഹവും കരുതലും എനിക്ക് നൽകി. സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട്. കല്യാണം കഴിഞ്ഞ മാസം രണ്ടാകുന്നതിനു മുൻപേ കുടുംബത്തിൽ നിന്നും അയൽപക്കത്തിൽ നിന്നും വിശേഷമായില്ലേ എന്ന ചോദ്യം ഉയർന്നുവന്നു. ആദ്യമൊക്കെ നാണം നിറഞ്ഞ പുഞ്ചിരിയായിരുന്നു എന്റെ മറുപടി.

പക്ഷേ നാളുകൾ നീളെ ആ ചോദ്യം എന്നെ ഒത്തിരി ഭയപ്പെടുത്താൻ തുടങ്ങി.എൻറെ ഹൃദയത്തെ കീറി മുറിക്കാൻ പാകത്തിന് ശക്തിയുള്ള ആയുധമായി അത് മാറി. കൊച്ചു മകനെ താലോലിക്കാനുള്ള ആഗ്രഹം അമ്മ പറയാതെ പറയുമ്പോൾ നിറഞ്ഞ കണ്ണാലെ ഞാൻ അഭിയേട്ടനെ നോക്കും.എന്തുവന്നാലും ഞാൻ കൂടെ ഉണ്ടാകും എന്ന ചേട്ടന്റെ വാക്കുകൾ ആയിരുന്നു ജീവിക്കാനുള്ള പ്രേരണ നൽകിയത്.ഇതൊന്നുമറിയാതെ പാവം അമ്മ ഒരു മകളെ പോലെ എന്നെ സ്നേഹിച്ചു.ഒരിക്കലും പ്രസവിക്കില്ല എന്ന് വിധി എഴുതിയ ഒരുപാട് പേര് അമ്മയായത് നമുക്ക് മുന്നിലില്ലേ? ദൈവം നമ്മെ കണ്ടില്ല എന്ന് വെക്കില്ല. എനിക്ക് ഉറപ്പുണ്ട്. പിന്നെ എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ കൈവിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ? എനിക്കറിയാം അഭിയേട്ടാ എന്നെ ഒരിക്കലും തനിച്ചാക്കില്ല എന്ന് പക്ഷേ ഒരു മച്ചിയായ എന്നെ അമ്മ ഇനി സ്നേഹിക്കുമെന്ന് അഭിയേട്ടൻ കരുതുന്നുണ്ടോ?

ഒരു കുഞ്ഞിനെ കൊഞ്ചിക്കുവാൻ അമ്മ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം. ഇനി അത് ഒരിക്കലും സാധിക്കില്ല. എന്നറിയാം ഇതുവരെ താലോലിച്ച കൈകൾ കൊണ്ട് എന്നെ നോവിച്ചാൽ അത് എനിക്ക് സഹിക്കില്ല. അതുകൊണ്ട് ഏട്ടന് എന്നെ ഒഴിവാക്കാം.ഇതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി അപ്പോഴേക്കും ഉമ്മറത്തേക്ക് അമ്മ വന്നിരുന്നു.അമ്മ കാണാതെ ഞാൻ കണ്ണുതുടച്ച് വേഗം പുറത്തേക്കിറങ്ങി അമ്മയെ നോക്കാതെ അകത്തു കയറി. എന്താണ് അവൾ വിഷമിച്ചിരിക്കുന്നത് ഏട്ടനോട് അമ്മ ചോദിച്ചു.

അവരുടെ സംസാരം എനിക്ക് വ്യക്തമായി കേൾക്കാം. ഏട്ടൻ അമ്മയോട് എല്ലാം പറഞ്ഞു. അമ്മയുടെ ശാപം ഏൽക്കാൻ അവൾക്ക് ആകില്ല എന്നും അതുകൊണ്ട് അമ്മയ്ക്ക് വേണ്ടി അവളെ ഒഴിവാക്കാനും ആണ് അവൾ പറയുന്നത്.ഒരു നിമിഷം അവിടെ മൗനം നിറഞ്ഞുനിന്നു. അമ്മ എന്നോട് വന്ന് ചോദിച്ചു അവൻ പറഞ്ഞത് ശരിയാണോ ഞാൻ അതെ എന്ന് തലയാട്ടി. പേരക്കുട്ടിയെ കൊഞ്ചിക്കുവാൻ ഞാൻ മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിനേക്കാൾ എത്രയോ ഇരട്ടി ഇഷ്ടമാണ് എനിക്ക് നിന്നെ.ഇപ്പോഴും ഇഷ്ടമാണ്.

മരുമകളായി ഇതുവരെ ഞാൻ കണ്ടിട്ടില്ല. എനിക്ക് എന്റെ മകളെ തന്നെയാണ് നീ. അതൊന്നും മനസ്സിലാക്കാതെ നീ പോകാണെങ്കിൽ പൊക്കോ. അമ്മ കരച്ചിലിന്‍റെ വക്കോളം എത്തിയിരുന്നു. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു. നിങ്ങളെ പിരിക്കുവാൻ അല്ല ഞാൻ കൂട്ടികെട്ടിയത്. ഇങ്ങനെയൊരു അമ്മയെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് മനസ്സുകൊണ്ട് അമ്മയുടെ കാലുകളിൽ വീഴുകയായിരുന്നു ഞാൻ.

Scroll to Top