ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 7 ന്യൂട്രിയൻസിനെ കുറിച്ച് മനസ്സിലാക്കാം….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ശരിയായി പ്രവർത്തനം നടക്കാതെ ഇരിക്കുന്ന സമയത്ത് നമ്മുടെ പ്രതിരോധശേഷി ഇല്ലാതാവുന്ന സമയത്ത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. അപ്പോൾ നമ്മുടെ പ്രതിരോധശേഷി നിലനിർത്താൻ വേണ്ടി നമുക്ക് ഏതൊക്കെ രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്..

അപ്പോൾ ഇന്ന് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു 7 ന്യൂട്രിയൻസിനെ കുറിച്ച് വിശദീകരിക്കാം.. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ആ കുഞ്ഞിനെ ഇമ്മ്യൂൺ സിസ്റ്റം രൂപപ്പെടുന്നുണ്ട്.. ശരീരത്തിൽ ഈ ഇമ്മ്യൂൺ സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ചാൽ പുറത്തുനിന്ന് ശരീരത്തിൻറെ അകത്തേക്ക് ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ അല്ലെങ്കിൽ വൈറസ് തുടങ്ങിയവ വരുമ്പോൾ അതിനെ തടയാനും അതുപോലെ തന്നെ ഇവ ഇനി ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ അവയെ നശിപ്പിക്കാൻ ആയിട്ടുള്ള പ്രവർത്തനങ്ങളാണ് പൊതുവെ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ചെയ്തുവരുന്നത്..

നിങ്ങൾ ഒരുപാട് ആളുകളിൽ കണ്ടിട്ടുണ്ടാവും അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതായത് അവർക്ക് ഒരു പൊടി ശ്വസിക്കാൻ കഴിയില്ല അതുപോലെതന്നെ ചില ഭക്ഷണങ്ങളൊന്നും കഴിക്കാൻ കഴിയില്ല അങ്ങനെ കഴിച്ചാൽ ഉടനെ തന്നെ അവർക്ക് തുമ്മൽ അതുപോലെ ജലദോഷം പോലുള്ള ബുദ്ധിമുട്ടുകളൊക്കെ വരാറുണ്ട്.. അതുപോലെതന്നെ ഒരുപാട് ആളുകളിൽ ക്ഷീണം അനുഭവപ്പെടുന്നത് കാണാറുണ്ട്.. പലർക്കും രാത്രി സമയം ഒരുപാട് ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ഇത്തരത്തിൽ ക്ഷീണം തോന്നാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top