അമ്മയ്ക്ക് ഒരാളോട് പ്രണയമുണ്ട് എന്ന് അമ്മയുടെ അതേ

അമ്മയ്ക്ക് ഒരാളോട് പ്രണയമുണ്ട് എന്ന് അമ്മയുടെ അതേ ഓഫീസിലെ തന്നെ മീന ആന്റി വിളിച്ചു പറയുന്നത് പെട്ടെന്ന് കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരു അവസ്ഥ. ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞിരുന്നു.ഓർമ്മവച്ച നാൾമുതൽ ഞാനും അമ്മയും മാത്രം അടങ്ങിയതായിരുന്നു ഞങ്ങളുടെ ജീവിതം. എന്റെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു അച്ഛൻ വേറെ വിവാഹം കഴിച്ചു കുട്ടികളുമായി കഴിയുന്നുവെന്നും ബന്ധുക്കളിൽ പലരുടെയും സംസാരത്തിൽ നിന്ന് മനസ്സിലായിരുന്നു. അച്ഛനെ ഞാൻ ഓർത്തിരുന്നില്ല എന്നതാണ് സത്യം. അച്ഛനില്ലാത്ത വിഷമം.

അറിയിക്കാതെ തന്നെയാണ് അമ്മയെന്നെ വളർത്തിയത്. അമ്മയോട് ഞാൻ ഒന്നും മറച്ചു വയ്ക്കാറില്ല. അതുകൊണ്ട് തന്നെയാണ് കാർത്തിക് എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ അന്ന് തന്നെ ഞാൻ അമ്മയോടും അത് പറഞ്ഞത്. നീ ആദ്യം ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുക എന്നിട്ടാലോചിക്കാം എന്ന് മാത്രമേ അമ്മ പറഞ്ഞുള്ളൂ. അമ്മ തന്നെയാണ് അവനോട് സംസാരിച്ചതും കാര്യങ്ങൾ എല്ലാം തീരുമാനിച്ചതും. വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മ ഗെയിറ്റ് പൂട്ടി ധൃതിയിൽ പുറത്തേക്ക് ഇറങ്ങുകയാണ്.

എന്നെ കണ്ടപ്പോൾ അമ്മയ്ക്ക് ആശ്വാസമായി. നേരം വൈകും എങ്കിൽ ഒന്ന് നിനക്ക് വിളിച്ചു പറഞ്ഞുകൂടെ? അമ്മ ഗേറ്റ് തുറന്നു. മോള് എത്തി എന്ന് ആർക്കൊക്കെയോ വിളിച്ച് പറഞ്ഞു. അമ്മയ്ക്ക് മുഖം കൊടുക്കാതെ മുറിയിൽ ചെന്ന് കിടന്നു.അല്പം കഴിഞ്ഞപ്പോൾ അമ്മ മുറിയിൽ വന്ന് എന്നെ തലോടി അറിയാത്തതുപോലെ ഞാൻ കിടന്നു. എന്തുപറ്റി മോളെ എന്താണെങ്കിലും എന്നോട് പറയൂ. കാർത്തിക് ഒരുപാട് തവണ വിളിച്ചു നീ ഫോൺ എടുത്തില്ല എന്ന് പറഞ്ഞു നിനക്ക് എന്തുപറ്റി?

കേട്ടതും അടക്കിവെച്ച ദേഷ്യം മുഴുവനും പുറത്ത് ചാടി. നിങ്ങൾക്ക് കെട്ടിക്കാൻ പ്രായമായ ഒരു മകളുള്ള വിവരം അറിയുമോ?ഞാൻ അല്പം നേരം സ്വസ്തമായിരിക്കട്ടെ. ഇത് കേട്ടപ്പോൾ അവളുടെ അമ്മ അവിടെ നിന്നും ഇറങ്ങിപ്പോയി.അടുത്ത ദിവസം രാവിലെ എന്നെയും കാത്തു അമ്മ ഡൈനിങ് ടേബിളിൽ ഇരിക്കുന്നത് കണ്ടു. അമ്മ പലപ്പോഴും സംസാരിക്കാൻ വന്നെങ്കിലും ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. അമ്മാവനെ വിളിച്ച് എന്റെ വിവാഹമൊന്നും പെട്ടെന്ന് നടത്തിത്തരുമോ എന്ന് പറയുമ്പോൾ എത്രയും പെട്ടെന്ന് ആ വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. കല്യാണത്തിന്റെ ചടങ്ങിൽ ഞാൻ എന്തെങ്കിലും പറയാമോ എന്ന് കരുതി മാറിനിന്നു കാണുന്ന അമ്മയുടെ ദയനീയ മുഖം കണ്ടപ്പോൾ എന്റെ മനസ്സിൽ ക്രൂരമായ ഒരു സംതൃപ്തിയായിരുന്നു.

കാർത്തിക്കിന്റെ വീട്ടിലെ മനോഹരമായ നിമിഷങ്ങൾക്ക് ഇടയിലാണ് അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് അമ്മാവൻ വിളിച്ചത്. കേട്ടപ്പോൾ നെഞ്ച് ഒന്ന് പിടച്ചു എങ്കിലും തൊട്ടടുത്ത നിമിഷം അത് വെറുപ്പ് കൊണ്ട് മൂടിക്കളഞ്ഞു. ഞാൻ മൈനർഅറ്റാക്കാണ് വന്നു കാണൂ എന്ന അമ്മാവന്റെ നിർബന്ധത്തിൽ ഞാൻ അമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി. അമ്മയെ കണ്ടപ്പോൾ അമ്മയോടുള്ള എന്റെ വെറുപ്പ് അകലുന്നത് ഞാൻ അറിഞ്ഞു. ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ട് അമ്മ വല്ലാതെ മാറിയിരിക്കുന്നു. പെട്ടെന്ന് പ്രായം വർദ്ധിച്ചത് പോലെ. വല്ലാതെ അവശയായിരിക്കുന്നു അമ്മ. അമ്മ കണ്ണു തുറന്നപ്പോൾ പറഞ്ഞു മോള് വിഷമിക്കരുത് അമ്മയ്ക്ക് ഒന്നുമില്ല. അമ്മാവൻ എന്നെ അടുത്തേക്ക് വിളിച്ചു എന്നോട് വിവരങ്ങൾ പറഞ്ഞു. മോളെ നീ കേട്ടതല്ല സത്യം. അയാൾക്ക് അമ്മയോട് അങ്ങനെ ഇഷ്ടമുണ്ട് എന്നത് സത്യമാണ്.

അയാൾ ഞങ്ങളോടും അതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാൽ നിന്റെ അമ്മ അതിനെക്കുറിച്ച് ചിന്തിച്ചത് പോലുമില്ല. നീ മാത്രമാണ് അവളുടെ ലോകം ഞാൻ പഴയ നമ്പൂതിരി ആയപ്പോൾ അമ്മ വിചാരിച്ചതിനേക്കാൾ വേഗത്തിൽ സുഖമായി. അമ്മ റെഡിയാകൂ ഇന്ന് നമുക്ക് ഒരിടം വരെ പോകണം. എന്ന് പറഞ്ഞപ്പോൾ അമ്മ അമ്പരന്നു നോക്കി. രജിസ്ട്രേഷൻ ഓഫീസിനു മുന്നിലുള്ള ആളുകളെ കണ്ടപ്പോൾ അമ്മ അപകടം മണത്തു. ഇത് അമ്മയ്ക്ക് വേണ്ടിയല്ല എനിക്ക് വേണ്ടിയാണ് ഇനിയെങ്കിലും എനിക്കൊരു അച്ഛനെ വേണം അമ്മയെപ്പോലെ പോലെ നോക്കുന്ന ഒരു അച്ഛൻ അമ്മയ്ക്ക് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും ഇത്ര അമ്മയെ മനസ്സിൽ കൊണ്ടു നടന്നേക്കാൾ മറ്റൊരാളെ കണ്ടെത്താനാകില്ല എനിക്ക് വേണ്ടി അമ്മ സമ്മതിക്കണം. അമ്മയും അച്ഛനും ചേർന്നുനിൽക്കുന്ന ആദ്യത്തെ ഫോട്ടോ ഞാൻ അയച്ചുകൊടുത്തത് മീനാആന്റിക്കാണ്. ഒപ്പം എഴുതി താങ്ക്സ് ആന്റി എനിക്ക് നല്ല ചിന്തകൾ നൽകിയതിന്.

Scroll to Top