കടം തീർക്കാതെ മരണപ്പെട്ട അച്ഛന്റെ മൃതദേഹം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഈ മകൾ ചെയ്തത്.

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു. മൃതദേഹം കുളിപ്പിച്ച് സംസ്കാരം ചടങ്ങനായി കൊണ്ടുപോകാൻ ഒരുങ്ങി. മൃതദേഹം എടുത്തപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു ബോഡി കൊണ്ടുപോകാൻ വരട്ടെ ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാൻ ഉണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെക്കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കു. എന്നിട്ട് മതി ചടങ്ങുകൾ. കൂടെ നിന്നവരൊക്കെ മുഖത്തോട് മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. മരിച്ച വ്യക്തിയുടെ ആൺമക്കൾ പറഞ്ഞു മരിച്ച ഞങ്ങളുടെ പിതാവ് അങ്ങനെ ഒരു കടമുള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് തന്നെ അതു നൽകാനും തയ്യാറില്ല.

മരിച്ച വ്യക്തിയുടെ സഹോദരങ്ങൾ പറഞ്ഞു സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം? ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. പണം ലഭിക്കേണ്ട വ്യക്തി ബോഡി കൊണ്ടുപോകുവാൻ അനുവദിക്കാതെ കട്ടിലിന്റെ ഒരു കാലിൽ ബലമായി പടിച്ചിരുന്നു. കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിൽ എത്തി.

മരിച്ച വ്യക്തിയുടെ ഒരെ ഒരു മകൾ വിവരം കേട്ടു. ഉടനെ തന്റെ എല്ലാ ആഭരണങ്ങളും ഊരിയെടുത്ത് അലമാരിയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു ദൈവത്തെ വിചാരിച്ച് ആഭരണങ്ങൾ വിറ്റകിട്ടുന്ന തുകയും ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വച്ചോളൂ. ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് ഞാനത് തന്ന് തീർക്കാം. ദയവുചെയ്ത് തന്റെ പ്രിയപ്പെട്ട പിതാവിന്റെ ചടങ്ങുകൾക്ക് താങ്കൾ തടസ്സം നിൽക്കരുത്. അത് കേട്ട് ആ വ്യക്തി കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ടുകൊണ്ട് എഴുന്നേറ്റു നിന്ന് പറഞ്ഞു. അയാൾ പറഞ്ഞു.

എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു എന്റെ കൂട്ടുകാരൻ ആയിരുന്നു മരിച്ച വ്യക്തി. സത്യത്തിൽ 15 ലക്ഷം രൂപ എനിക്ക് നൽകാൻ അല്ല തിരിച്ച് ഞാൻ അങ്ങോട്ട് നൽകാനുള്ളതാണ്. അന്നൊരിക്കൽ എന്റെ കൂട്ടുകാരൻ പറഞ്ഞിരുന്നു ഞാൻ മരണപ്പെട്ടാൽ എന്റെ ആനന്ദാരവകാശി നീ ആരാണെന്ന് മനസ്സിലാക്കി ഈ തുക അവർക്ക് നൽകണമെന്ന്. ഇത് കേട്ട് അവിടെനിന്നവർ എല്ലാവരും ആശ്ചര്യപ്പെട്ടു.

Scroll to Top